
ഷിംല : ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മഴയിലും മണ്ണിടിച്ചിലിലും 96 റോഡുകൾ തകർന്നു. ശനിയാഴ്ച പെയ്ത കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ ചമ്പ ജില്ലയിൽ വീട് തകർന്ന് മൂന്നുപേരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 5 പേർ കാണാതായവരിൽ ഉൾപ്പെടുന്നു. മരിച്ചവരുടെ കുടുംബത്തിന് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 30,000 രൂപ ധനസഹായം പ്രഖ്യാപിച്ചുണ്ട്.