cmp-cp-john

തിരുവനന്തപുരം: നിർമ്മാണ തൊഴിലാളികളെ അവഗണിക്കുന്ന സർക്കാരിന്റെയും നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർ‌‌ഡിന്റെയും നടപടി തിരുത്തണമെന്ന് സി.എം.പി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പാർട്ടിയും യൂണിയനുകളും ചേർന്ന് ശക്തമായ സമരം നടത്തുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ പ്രസ്താവനയിൽ പറഞ്ഞു.