തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഇൻഡോ -ഇന്റർനാഷണൽ ഫ്രണ്ടഷിപ്പ് സൊസൈറ്റി സംഘടിപ്പിച്ച ഹിന്ദിഭാഷ ത്രൈമാസാചരണം ഡോ.ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ഡി.വിൽഫ്രഡ് റോബിൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദിഭാഷ സ്വയം പഠനത്തിന് സാദ്ധ്യമാകുന്ന മാർഗങ്ങളുടെ ബോധവത്കരണം,സൗജന്യ ക്ലാസുകൾ,പുസ്തക പ്രദർശനങ്ങൾ, സിംമ്പോസിയങ്ങൾ എന്നിവ നടത്തും.സെക്രട്ടറി പി.ഡി.വസന്തകുമാരി, അഡ്വ.കെ.കേശവൻ നായ‌ർ,കരിയം വിജയകുമാർ,ലതാ നായ‌ർ,റഷീദ് മഞ്ഞപ്പാറ,കവടിയാ‌ർ ദാസ്,അഡ്വ.പ്രേംദാസ് യഹൂദി എന്നിവർ പങ്കെടുത്തു.