തിരുവനന്തപുരം:പെൻഷൻ,ക്ഷാമാശ്വാസ കുടിശികകൾ അടിയന്തരമായി വിതരണം ചെയ്യുക, പെൻഷൻ ഫണ്ട് മരവിപ്പച്ചത് പിൻവലിക്കുക,മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂണിവേഴ്സിറ്റി പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സർവകലാശാലയ്‌ക്ക് മുമ്പിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്,കെ.പി.സി.സി അംഗം കമ്പറ നാരായണൻ,അസോസിയേഷൻ പ്രസിഡന്റ് ബി.ശ്രീധരൻ നായർ,ജനറൽ സെക്രട്ടറി അബ്ദുൾകലാം തുടങ്ങിയവർ സംസാരിച്ചു.