
ഭോപ്പാൽ: ഭോപ്പാലിലെ ഭോജ്തൽ തടാകത്തിൽ മുങ്ങിത്താഴുന്ന കൂറ്റൻ ക്രൂസ് ബോട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രദേശത്ത് കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തടാകത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു. അതിശക്തമായ കാറ്റിനെ തുടർന്ന് തടാകത്തിലെ ജലം തിരമാല പോലെ ഉയർന്നു പൊങ്ങുന്നതും അതോടൊപ്പം ബോട്ട് മുങ്ങിത്താഴുന്നതും വീഡിയോയിൽ കാണാം. ഇതേ തുടർന്ന് ബോട്ടിന് കേടുപാടും സംഭവിച്ചിട്ടുണ്ട്. ബോട്ട് കരയ്ക്കടുപ്പിക്കാൻ രക്ഷാപ്രവർത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ വിഭാഗം. രക്ഷാപ്രവർത്തനം കാണാൻ നിരവധി പേരാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പ്രദേശത്ത് 190 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ഭോപ്പാലൊഴികെ ഉജ്ജെയ്ൻ, ജബൽപൂർ, രത്‌ലം, നീമച്ച് എന്നിവ ഉൾപ്പെടുന്ന 38 ജില്ലകളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചുണ്ട്.