noida-tower

നോയ്ഡ : നോയ്ഡയിലെ അനധികൃതനിർമ്മാണം നടത്തിയതിനെ തുടർന്ന് പൊളിച്ചു മാറ്റുന്ന രണ്ടു ഫ്ളാറ്റ് സമുച്ചയത്തിൽ 3,​700 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ചു. എഡിഫൈസ് എൻജിനിയറിംഗ് എന്ന സ്ഥാപനത്തിനാണ് ടവർ പൊളിച്ചു മാറ്റുന്നതിന്റെ ചുമതല. നാല്പതോളം പേർ ഉൾപ്പെട്ട സംഘം ആഗസ്റ്റ് 13നാണ് സിയെയ്ൻ,​ അപെക്സ് എന്നീ രണ്ടു ടവറുകളിൽ നിറച്ചു തുടങ്ങിയത്. ആഗസ്റ്റ് 28ന് സ്ഫോടനത്തിലൂടെ ടവറുകൾ പൊളിച്ചു നീക്കും.