
ജമ്മു: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ രണ്ടു ഭീകരർ ജമ്മു അതിർത്തിയിൽ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ നൗഷറാ സെക്ടറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. മൈൻ മേഖലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടതെന്ന് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. അതിർത്തിയിൽ നൗഷറാ മേഖലയിലെ പുഖർണി ഗ്രാമത്തിൽ ഒരു കൂട്ടം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായും സൈന്യം അറിയിച്ചു. പ്രദേശം സൈന്യത്തിന്റെ കനത്ത നിരീക്ഷണത്തിലാണ്.