
കുടുംബത്തിൽ ഒരു മകളുള്ളവർ സ്വയം ഭാഗ്യവാനാണെന്ന് കരുതണം, അല്ലേ? പെൺമക്കൾ എപ്പോഴും അമ്മയുടെയും അച്ഛന്റെയും ജീവിതം കൂടുതൽ മനോഹരമാക്കുന്നു. അതിന് ഉദാഹരണമാണ്, ഐ,എ.എസ് ഓഫീസർ സഞ്ജയ് കുമാർ പങ്കുവെച്ച ഒരു മകളും അവളുടെ മാതാപിതാക്കളും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കാണിക്കുന്ന ഈ വീഡിയോ. ദമ്പതികൾ അവരുടെ മകളുടെ കാൽപ്പാടുകൾ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പായി വീട്ടിൽ സൂക്ഷിക്കാൻ എടുക്കുകയും അതിന്റെ വീഡിയോ ക്ലിപ്പ് ഇന്റർനെറ്റിനെ വൈറലാകുകയും ചെയ്തത്.
2 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ഒരു മനുഷ്യൻ തന്റെ മകളുടെ കാലുകൾ ഒരു വലിയ പ്ലേറ്റിൽ വെള്ളം കൊണ്ട് കഴുകുന്നത് കാണാം. എന്നിട്ട് അദ്ദേഹം അവളുടെ പാദങ്ങൾ പാലിൽ കഴുകി ഒരു പാത്രത്തിലേക്ക് മാറ്റി. അടുത്തതായി, ദമ്പതികൾ പാത്രത്തിലെ പാൽ ഓരോന്നായി കുടിച്ചു. യുവതിയുടെ പിതാവ് അവളുടെ പാദങ്ങൾ തുടയ്ക്കുകയും ചുവന്ന ചായം നിറച്ച പ്ലേറ്റിൽ കാൽ വെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അവളുടെ കാൽപ്പാടുകൾ പതിക്കത്തക്കവിധം വെള്ള നിറത്തിലുള്ള തുണിയിൽ നടന്നു.
ഓൺലൈനിൽ ഷെയർ ചെയ്ത വീഡിയോ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി വൈറലായി. കൂടാതെ ഈ വീഡിയോയ്ക്ക് താഴെ പലതരം അഭിപ്രയങ്ങളാണ് കാഴ്ചക്കാർ പങ്കുവെച്ചത്.
"എന്റെ ദൈവമേ. ഇത് വളരെ ഹൃദയസ്പർശിയാണ്," എന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
മറ്റൊരു ഒരാൾ അഭിപ്രായപ്പെട്ടത്, "കൗൻ സെ ജമാനെ മേ ജി രഹേ (നിങ്ങൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്)."
भावुक पल..
विदाई से पूर्व बेटी के पद-चिन्हों को घर में संजोकर रखते मां-बाप..💕#HeartTouching
VC : SM pic.twitter.com/kJdF8dj4e6— Sanjay Kumar, Dy. Collector (@dc_sanjay_jas) August 22, 2022
 
Kya bakwas sab share karte ho sir... Kaun se jamane me ji rhe— keen observer (@nkmec) August 22, 2022
 
Heart touching!!!— Shubhra Chandrani (@cutesishubi) August 22, 2022
 
OmG . Very heart touching— Arvind _mandal justice 4 SSR (@Arvind27767621) August 22, 2022
 
Well hopefully such traditions don't result in making women feel inferior— Aravind Rangarajan (@AR15914448) August 22, 2022