gun

റാഞ്ചി: ജാർഖണ്ഡ് അനധികൃത ഖനന അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള ഇ.‌ഡിയുടെ റെയ്ഡിൽ രണ്ട് എ.കെ 47 തോക്കുകളും 60 വെടിയുണ്ടകളും പിടിച്ചെടുത്തു. റാഞ്ചിയിൽ പ്രേം പ്രകാശ് എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങളും വെടിയുണ്ടകളും മാഗസിനുകളും കണ്ടെടുത്തത്. ഇയാൾക്ക് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി അടുപ്പമുള്ളതായാണ് വിവരം. സോറന്റെ അംഗരക്ഷകനായ പങ്കജ് മിശ്ര,​ മിശ്രയുടെ സുഹൃത്തായ ബാച്ചു യാദവ് എന്നിവരെ അനധികൃത ഖനന കേസിൽ ഇ.ഡി ചോദ്യം ചെയ്ത് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഇവരെ മുമ്പും ഇ.ഡി ചോദ്യം ചെയ്തിരുന്നു. പ്രേം പ്രകാശിന്റെ വസതിയിൽ നിന്ന് തോക്കുകൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഭീകരബന്ധമുണ്ടോയെന്നും സംശയിക്കുന്നു.