sreekumaran-thampi

തിരുവനന്തപുരം: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഫാസ്-ദേവരാജ അവാർഡിന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി.സംഗീത കുലപതി ദേവരാജൻ മാസ്റ്ററുടെ 95ാം ജന്മവാർഷികത്തോടനുബന്ധിച്ച് സെപ്തംബർ 27 ചൊവ്വാഴ്ച വൈകുന്നേരം 6:30ന് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ശ്രീകുമാരൻ തമ്പിക്ക് 50,000 രൂപയും മെമെന്റോയും സമ്മാനിക്കും.പരവൂർ ഫാസിന്റെ ആഭിമുഖ്യത്തിൽ 15ാമത് ദേവരാജ സംഗീത മത്സരവും നടക്കും.അപേക്ഷ ഫോറം www.fasparavur.com.വിവരങ്ങൾക്ക് 9446043866,9495702743.