
ന്യൂഡൽഹി: ബി.ജെ.പി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണത്തിൽ ഗോവ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഫോഗട്ടിന്റെ പി.എൽ. സുധീർ സാംഗ്വാനും സുഹൃത്ത് സുഖ്വീന്ദർ വാസിയുമാണ് പിടിയിലായത്. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ റിങ്കു ധക്ക പരാതി നൽകിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ആദ്യനിഗമനം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടെന്നും പറയുന്നു. മരണത്തിന് കാരണമായ ആഘാതത്തിന്റെ രീതി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തേണ്ടതാണെന്നും റിപ്പോർട്ടിലുണ്ട്. ചൊവ്വാഴ്ച പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.