തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്ന സമരം തുറമുഖപദ്ധതിക്ക് എതിരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ പറഞ്ഞു. ആർ.എസ്.പി ദേശീയ സമ്മേളനത്തിന് മുന്നോടിയായി ടൈറ്റാനിയം ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ചാക്ക വിജയകുമാറിനെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജി.ഗോപിനാഥൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ശ്രീകുമാരൻ നായർ,കെ.ജയകുമാർ,കരിക്കകം സുരേഷ്, കെ.രഘുനന്ദനൻ തമ്പി,ജി.ശശി,ചാക്ക വിജയകുമാർ,ആർ.നകുലൻ,അരുൺ തുടങ്ങിയവർ സംസാരിച്ചു.