
ഓണത്തിന് പൈനാപ്പിൾ പച്ചടി ചിലയിടങ്ങളിൽ നിർബന്ധമാണ് . മധുര കറി എന്നും ഇതിനെ അറിയപ്പെടുന്നു . ഒരേ സമയം മധുരവും ചെറുതായി പുളിയും ഉള്ളതിനാൽ എല്ലാവർക്കു ഈ പച്ചടി ഇഷ്ടമാകും.
ചേരുവകൾ
1 .പഴുത്ത പൈനാപ്പിൾ
(നന്നായി അരിഞ്ഞത്) - 1 പൈനാപ്പിൾ
2. മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
3. റെഡ് ചില്ലി പൗഡർ - 1/2 ടീസ്പൂൺ
4. തൈര് - 1/2 കപ്പ്
5. ഉപ്പ് - ആവശ്യത്തിന്
6. പഞ്ചസാര - ആവശ്യത്തിന് (വേണമെങ്കിൽ)
7. വെള്ളം - ആവശ്യത്തിന്
അരയ്ക്കുന്നതിന്
1. തേങ്ങ ചിരകിയത് - 1 കപ്പ്
2. പച്ചമുളക് - 4 ചെറുത്
3. ജീരകം (ജീര) - 1/4 ടീസ്പൂൺ
4. മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
5. ഇഞ്ചി ചെറുതായി
അരിഞ്ഞത് - 1 ടീസ്പൂൺ
താളിക്കാൻ
1.എണ്ണ - 1 ടീസ്പൂൺ
2.കടുക് - 1/4 ടീസ്പൂൺ
3.വറ്റൽ മുളക് - 4
4. കറിവേപ്പില - ഒരു തണ്ട്
തയ്യാറാക്കൽ രീതി
1. പൈനാപ്പിളിൽ നിന്നും തൊലി നീക്കം ചെയ്യുക. പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കുക.
2.പൈനാപ്പിൾ അല്പം വെള്ളത്തിൽ ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾ, 1/2 ടീസ്പൂൺ റെഡ് ചില്ലി പൗഡർ എന്നിവ ചേർത്ത് മൃദുവാകുന്നത് വരെ വേവിക്കുക.
3. തേങ്ങയും മറ്റ് ചേരുവകളും അരച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക.
4. തൈര് കുറച്ച് വെള്ളവും ഉപ്പും ചേർത്ത് യോജിപ്പിച്ച് മാറ്റി വയ്ക്കുക.
5.പൈനാപ്പിൾ വെന്തു കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർക്കുക.
6. ഇത് കട്ടിയാകുന്നതുവരെ 8-10 മിനിറ്റ് ഇടത്തരം തീയിൽ പാചകം തുടരുക.
7. ചൂട് കുറച്ച്, തൈര് ചേർക്കുക. എല്ലാം കലർത്തി കുറച്ച് മിനിറ്റ് ചൂടാക്കുക.
8. ഒരു പാനിൽ എണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും കുറച്ച് മിനിട്ട് വഴറ്റുക.
പൈനാപ്പിൾ പച്ചടിക്ക് മുകളിൽ താളിക്കുക . പച്ചടി മധുരമുള്ളതാക്കാൻ അൽപം പഞ്ചാസര ചേർക്കാം.