
പാട്ന: ബീഹാർ നിയമസഭയുടെ സ്പീക്കറായി മുതിർന്ന ആർ.ജെ.ഡി നേതാവ് അവധ് ബിഹാരി ചൗധരിയെ ഏകകണ്ഠേന തിരഞ്ഞെടുത്തു. ബി.ജെ.പി നേതാവായ വിജയ്‌കുമാർ സിൻഹ രാജി വച്ച ഒഴിവിലാണ് ചൗധരിക്ക് നറുക്ക് വീണത്. നീതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യസർക്കാർ ബുധനാഴ്ചയാണ് സഭയിൽ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചത്. വിജയ്‌കുമാർ സിൻഹയ്ക്ക് എതിരെ ജെ.ഡി.(യു)- ആർ.ജെ.ഡി സഖ്യം അവിശ്വാസ പ്രമേയത്തിനൊരുങ്ങിയെങ്കിലും അതിന് മുമ്പ് സിൻഹ രാജി നൽകുകയായിരുന്നു. വിജയ്‌കുമാർ സിൻഹയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.