crime

സൂറത്ത്: ഗുജറാത്തിൽ പ്രണയം നിരസിച്ച പതിനെട്ടുകാരിയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. പ്ലസ്ടു വിദ്യാർത്ഥിയായ ഹേമ യാദവ് ആണ് ആക്രമണത്തിനിരയായത്. ദഹാദ് ഗ്രാമത്തിനടുത്തുള്ള ഉമർഗാമിലാണ് സംഭവം. വ്യാഴാഴ്ച രണ്ടരയോടെ ട്യൂഷൻ ക്ലാസിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യുവാവ് വഴിയരികിൽ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇയാളോടൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

പാസ്വാൻ എന്ന യുവാവാണ് ഹേമയെ കുത്തിയതെന്നും ഇയാൾ ഒളിവിലാണെന്നും പാെലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പിടികൂടിയെങ്കിലും അവർ ഹേമയെ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായി ഹേമ കുടുംബത്തെ അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു.