kk

പതിവായി വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക, ശരീരഭാരം കുറയുന്നത് വ്യായാമത്തെ മാത്രം ആശ്രയിച്ചല്ല. ശരിയായ ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും കൂടി ആശ്രയിച്ചാണ്. ശരീരഭാരം കുറയ്ക്കാൽ ശ്രമിക്കുന്നവർ ഇതുകൂടി ശ്രദ്ധിക്കുക.

1. ശരിയായ ഭക്ഷണക്രമം : എന്ത് കഴിക്കുന്നു എപ്പോൾ കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. കഴിക്കുന്ന ആഹാരത്തിന്റെ കലോറികൾ തിരിച്ചറിഞ്ഞു വേണം കഴിക്കാൻ. പോഷകാഹാര വിദഗ്ധരുമായി സംസാരിച്ച് ഫുഡ് ചാർട്ട് ഉണ്ടാക്കി ആ ക്രമത്തിൽ ആഹാരം കഴിക്കണം.

2. പ്രോട്ടീന്റെ അഭാവം : ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് 25-30 ശതമാനം കലോറി പ്രോട്ടീൻ കഴിക്കാൻ പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നു. പ്രോട്ടീൻ ഭക്ഷണത്തിന്റെ ആസക്തിയും ഒറ്റപ്പെട്ട സമയങ്ങളിൽ ലഘുഭക്ഷണത്തിനുള്ള ആഗ്രഹവും ഗണ്യമായി കുറയ്ക്കുന്നു.

3.വളരെയധികം കലോറിയുടെ ഉപഭോഗം : ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി ഉപഭോഗം ചെയ്താൽ ശരീരഭാരം കുറയില്ല.

4. വ്യായാമം സന്തുലിതമല്ല: ശരിയായി വ്യായാമം ചെയ്തില്ലയെങ്കിൽ ശരീരത്തിലെ കൊഴുപ്പ് കുറയില്ല. ശരീരഭാരം കുറയ്ക്കാൻ ശരീരം മുഴുവൻ ഉൾപ്പെടുത്തിയുള്ള വ്യായാമം ചെയ്യണം.

5. അമിതമായി പഞ്ചസാര കഴിക്കുന്നത്: പഞ്ചസാര നിറച്ച ഭക്ഷണമോ പാനീയമോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടൂന്നതിന് കാരണമാക്കുന്നു.

6. ഉറക്കമില്ലായ്മ: ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തിയാൽ ശരീരഭാരം കുറയ്ക്കാൻ കഴിയും. സാധാരണ ഒരു മനുഷ്യന് 8 - 9 മണിക്കൂർ ഉറക്കം ആവശ്യമാണ്.