dogs-day

ന്യൂഡൽഹി: ഇന്റർനാഷണൽ ‌ഡോഗ്സ് ഡെയിൽ ഡൽഹി പൊലീസ് ഡോഗ് സ്ക്വാഡിന് ആദരമർപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ച വീഡിയോ വൈറലായി.  കേസന്വേഷണത്തിൽ നായകൾ എത്രത്തോളം പൊലീസ് ഡിപ്പാർട്ട്മെന്റിനെ സഹായിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡൽഹി പൊലീസ് പങ്ക് വച്ച വീഡിയോ. ഡോഗ് സ്ക്വാഡിന്റെ കീഴിലുള്ള പരിശീലനവും അതിനോട് പൂർണ്ണമായും സഹകരിച്ച് അനുസരണയോടെ പരിശീലകർക്കൊപ്പം നീങ്ങുന്ന നായകളുമാണ് വീഡിയോയിലുള്ളത്. 'നമ്മുടെ തലസ്ഥാനം സുരക്ഷിതമായി കാത്ത് സംരക്ഷിക്കുന്നതിൽ മനുഷ്യന്റെ ഉറ്റചങ്ങാതിയായ ഇവരും ഞങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നു' ഇതായിരുന്നു ഡൽഹി പൊലീസ് ട്വിറ്ററിൽ കുറിച്ചത്.