sonali

ന്യൂഡൽഹി: സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിലായി. ഗോവയിൽ പാർട്ടി നടന്ന കേളീസ് റസ്റ്റോറന്റ് ഉടമ എഡ്വിൻ ന്യൂൺസ്,​ മയക്കുമരുന്ന് വിതരണം ചെയ്ത ഡീലറായ ദത്താപ്രസാദ് ഗവോൻകർ എന്നിവരാണ് അറസ്റ്റിലായത്. ദത്താപ്രസാദാണ് മയക്ക് മരുന്ന് നൽകിയതെന്ന് കേസിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട സുധീർ സങ് വാൻ,​ സുഖ് വിന്ദർ സിംഗ് എന്നിവർ മൊഴി നൽകിയിരുന്നു. ഇവരുടെ കസ്റ്റഡി കാലാവധി പത്ത് ദിവസത്തേക്ക് നീട്ടി.  പൊലീസ് മയക്കുമരുന്ന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.