bolero

കൊച്ചി: രണ്ട് പതിറ്റാണ്ട് മുമ്പ് വിപണിയിലെത്തി നിരത്തുകളിലെ നിറസാന്നിദ്ധ്യമായി മാറിയ മഹീന്ദ്ര ബൊലേറോയ്ക്ക് ഇനി പുതിയമുഖം; പുതുഭാവം. മഹീന്ദ്രയുടെ പുത്തൻ ലോഗോ അണിഞ്ഞും പുതുപുത്തൻ രൂപകല്‌പനയിലും 2022 ബൊലേറോ ഉപഭോക്താക്കളിലേക്കെത്തും.
പുതിയലോഗോ കഴിഞ്ഞവർഷം ഒക്‌ടോബറിൽ വിപണിയിലിറക്കിയ എക്‌സ്.യു.വി 7OOയിലാണ് മഹീന്ദ്ര ആദ്യം ഉൾപ്പെടുത്തിയത്. പിന്നാലെ സ്‌കോർപ്പിയോ-എൻ പതിപ്പുമെത്തി. നിലവിലെ ബൊലേറോയിൽ നിന്ന് കാഴ്‌ചയിൽ തികച്ചുംവ്യത്യസ്‌തമായിരിക്കും പുതിയ മോഡലെന്നാണ് ഓട്ടോമൊബൈൽ രംഗത്തെ ചാരന്മാർ ചൂഴ്‌ന്നെടുത്ത ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
75 ബി.എച്ച്.പി കരുത്തും 210 എൻ.എം ടോർക്കുമുണ്ടാകും. 5-സ്പീഡ് മാനുവൽ ഗിയർ ബോക്‌സ് പ്രതീക്ഷിക്കുന്നു. ഉത്സവകാലമായ ഒക്‌ടോബർ-നവംബറിൽ പുതിയ ബൊലേറോ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും.