
കൊച്ചി: ഉത്സവകാല വിപണി ലക്ഷ്യമിട്ട് ഹോണ്ടയുടെ പുതിയ ഷൈൻ സെലബ്രേഷൻ എഡിഷൻ വില്പനയ്ക്കെത്തി. നഗര, ഗ്രാമീണ ദൈനംദിന യാത്രയ്ക്ക് ഒരുപോലെ അനുയോജ്യമായ ഷൈനിന്റെ പുതിയ പതിപ്പിന് ഡ്രം, ഡിസ്‌ക് വേരിയന്റുകളുണ്ട്.
മാറ്റ് സ്‌റ്റീൽ ബ്ളാക്ക് മെറ്റാലിക്, മാറ്റ് സാൻഗ്രിയ റെഡ് മെറ്റാലിക് നിറങ്ങളിൽ ലഭിക്കും. ന്യൂഡൽഹി എക്‌സ്‌ഷോറൂം വില 78,878 രൂപ. ആകർഷകമായ ഗോൾഡൻ തീമാണ് സെലബ്രേഷൻ എഡിഷന്റെ സവിശേഷത. ടാങ്കിന് മുകളിലെ സെലബ്രേഷൻ എഡിഷൻ ലോഗോ ബൈക്കിന് പ്രീമിയംലുക്ക് സമ്മാനിക്കുന്നുണ്ട്.
123.94 സി.സി, സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിനാണുള്ളത്. 10.5 ബി.എച്ച്.പിയാണ് കരുത്ത്. ഗിയറുകൾ അഞ്ച്.