hardoi-accident-tractor-t

ലക്‌നൗ: ഉത്തർപ്രദേശിലെ ഹർദോയിൽ ട്രാക്ടർ -ട്രോളി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു കർഷകരുടെ മൃതദേഹം കണ്ടെത്തി. പതിനാലുപേരെ രക്ഷിച്ചു. കാണാതായവർക്കായി എൻ.ഡി.ആർ.എഫ് ,​ എസ്.ഡി.ആ‌ർ.എഫ് സംഘാംഗങ്ങൾ തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് ഹർദോയിലെ പാലി പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഗരാ നദിയിലേക്ക് ഇരുപത്തിനാലോളം കർഷകരുമായി വന്ന ട്രാക്ടർ ട്രോളി മറി‍ഞ്ഞത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.