papaya

പറമ്പുകളിൽ സുലഭമായി കാണപ്പെടുന്ന പപ്പായകളുടെ ഗുണങ്ങളെ കുറിച്ച് പലതും നമ്മുക്ക് അറിയില്ല. വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ഇവ. പഴുത്ത പപ്പായയും പച്ച പപ്പായയും പപ്പായയുടെ ഇലയും കുരുവും വേരും ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗപ്രധമാണ് പപ്പായ.

ഗുണങ്ങൾ

1. അമിതവണ്ണം തടയാൻ

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മർദ്ദം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

2. ചർമ്മ സൗന്ദര്യം

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ എന്നിവ അകറ്റുന്നു.

3. പപ്പായ ഇലയുടെ ഗുണങ്ങൾ

ഇല നന്നായി ആവിയിൽ വേവിച്ച ശേഷം മൂത്രാശയരോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാവുന്നതാണ്. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന കാൽഷ്യം, അയൺ, മഗ്നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകൾ, വിറ്റാമിൻ എ, സി, ഇ, കെ തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. പപ്പായ ഇലയുടെ സത്തിൽ അടങ്ങിയിരിക്കുന്ന അസറ്റോ ജെനിൻ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാൻസർ, ശ്വാസകോശാർബുദം, പാൻക്രിയാറ്റിക് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കും. ആർത്തവ വേദന മാറ്റാൻ പപ്പായ ഇലയുടെ നീര് ഉത്തമമാണ്. പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള ചില എൻസൈമുകൾ ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കപ്പെടുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താൻ പപ്പായ ഇല സഹായിക്കുന്നു.

4. പപ്പായയുടെ വേര്

പപ്പായയുടെ വേര് ചതച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ല് വേദന ഉള്ള ഭാഗത്ത് വച്ചാൽ വേദനയ്ക്ക് ശമനം കിട്ടും.

5.പപ്പായയുടെ കുരു

ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ പപ്പായയുടെ കുരുക്കൾക്ക് കഴിയും. പപ്പായയുടെ കുരുവിൽ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയൽ ഘടകങ്ങൾ വൃക്കയുടെ തകരാറുകൾ തടയുന്നു. കൂടാതെ കരളിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യുന്നു.

6. കൊളസ്‌ട്രോൾ തടയുന്നു

പപ്പായയിൽ അടങ്ങിയിരുക്കുന്ന ലൈക്കോപീന്‍ എന്ന ഘടകം കൊളസ്‌ട്രോൾ ഉണ്ടാകുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുകയും ചെയ്യും.

7.ശ്വാസകോശവും കാഴ്ചശക്തിയും

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തടയാൻ പപ്പായ സ്ഥിരമായി കഴിച്ചാൽ മതി. പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പപ്പായ ഉത്തമമാണ്.