kk

ബാലതാരമായി മലയാളത്തിലും തമിഴിലും ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിഖ സുരേന്ദ്രൻ ആദ്യമായി നായികയാകുന്ന 'ഓ മൈ ഡാർലിംഗ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർതാരം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠൻ നിർമ്മിക്കുന്ന ചിത്രം ആൽഫ്രഡ്‌ ഡി സാമുവലാണ് സംവിധാനം ചെയ്യുന്നത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കൗമാര പ്രണയകഥയാണ് തിരക്കഥകൃത്ത് ജിനീഷ് കെ ജോയ് ഒരുക്കിയിരിക്കുന്നത്. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ. ക്യാമറ - അൻസാർ ഷാ, മ്യൂസിക് - ഷാൻ റഹ്മാൻ,