തിരുവനന്തപുരം: വിഴി‌ഞ്ഞം തുറമുഖം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും സമരത്തിനു പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും എസ്.സി/എസ്.ടി ക്രിസ്ത്യൻ ഫെഡറേഷൻ.തീരദേശ തൊഴിലാളികൾക്ക് അവകാശപ്പെട്ട ആനുകൂല്യം നൽകണമെന്നും പ്രദേശത്തെ കലാപ അന്തരീക്ഷം കണക്കിലെടുത്ത് അർദ്ധ സൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജയിൻ വിൽസൺ,ജനറൽ സെക്രട്ടറി കെ.ജി.മോഹനൻ,സംസ്ഥാന സെക്രട്ടറി ജയരാജനും ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.