പല്ലുകളിലെ മഞ്ഞ നിറം മാറ്റാൻ എല്ലാവരും ശ്രമിക്കാറുണ്ട്. പല്ലിന്റെ സ്വാഭാവിക നിറം എല്ലായ്പ്പോഴും ഇളം മഞ്ഞ കലർന്ന വെള്ള നിറമാണ്. മഞ്ഞ നിറംഅധികമാകാൻ പല കാരണങ്ങൾ ഉണ്ട്. ശരിയായ രീതിയിൽ പല്ല് വൃത്തിയാക്കാത്തതാണ് ഒരു കാരണം. പല്ലിലെ മഞ്ഞപ്പ് വീട്ടിൽ തന്നെ മാറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി .
1. ശരിയായ രീതിയിൽ പല്ല് തേയ്ക്കുക : ദിവസത്തിൽ രണ്ട്നേരം പല്ല് തേയ്ക്കണം. രണ്ട് മിനിറ്റ് നേരം പല്ല് തേച്ചാൽ മാത്രമേ പല്ലിൽ നിന്നും കൃത്യമായ രീതിയിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോവുകയുള്ളൂ. അതുപോലെതന്നെ, ചായ കുടിച്ചതിന് ശേഷവും സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിച്ചതിന് ശേഷവുമെല്ലാം വായ നന്നായി കഴുകുകയോ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ആക്കുകയോ ചെയ്താൽ പല്ലിൽ കറ പിടിക്കില്ല.
2. വെള്ളിച്ചെണ്ണ ഉപയോഗം: വെള്ളിച്ചെണ്ണ പല്ലിന്റെ മഞ്ഞ നിറം മാറ്റുന്നു. ഇത് വായിൽ ഒഴിച്ച് വായയുടെ എല്ലാഭാഗത്തേയ്ക്കും ആക്കുക. ഇത് കവിൾ കൊള്ളുന്ന പോലെ പിടിച്ച് വയ്ക്കുക. ഏകദേശം 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ പിടിക്കേണ്ടത് അനിവാര്യമാണ്. വെളിച്ചെണ്ണ ഒരിക്കലും വയറ്റിലേയ്ക്ക് ഇറങ്ങാതെ നോക്കാണം. അതിനുശേഷം ഇത് തുപ്പിക്കളഞ്ഞ് നല്ല വെള്ളത്തിൽ വായ കഴുകണം
3. ബേക്കിംഗ് സോഡ ആന്റ് ഹെെഡ്രജൻ പെറോക്‌സൈഡ് : പല്ലിലെ പ്ലാക്കും കറയും കളയുന്നതിന് ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്‌സൈഡും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മൗത്ത് വാഷിൽ ചേർത്ത് ഉപയോഗിക്കാം. ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് മൗത്ത് വാഷ് പോലെ ഉപയോഗിക്കുന്നതും നല്ലതാണ്.
4. നാരങ്ങ, ഓറഞ്ച്, പഴത്തിന്റെ തൊലി എന്നിവ ഉപയോഗിക്കാം: നാരങ്ങയുടെയും പഴത്തിന്റെയും ഓറഞ്ചിന്റെയും തൊലി പല്ലിൽ രണ്ട് മിനിറ്റ് നേരം പതുക്കെ ഉരയ്ക്കുന്നത് പല്ലിലെ കറയും മഞ്ഞയും കളയുന്നതിന് സഹായിക്കുന്നു
5. ജലാംശം കൂടുതലുള്ള പഴം പച്ചക്കറികൾ കഴിക്കുക: ജലാംശം കൂടുതലുള്ള പഴവും പച്ചക്കറിയും കഴിക്കുന്നത് പല്ല് ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നു. ഇവ പല്ലിനെ ക്ലീൻ ചെയ്യുന്നു.
