
ബംഗളൂരു: കർണ്ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, ബംഗളൂരു ഡെവലപ്മെന്റ് അതോറിട്ടി കമ്മിഷണർ രാജേഷ് ഗൗഡ എന്നിവർക്കെതിരെ ലോകായുക്ത കേസെടുത്തു. ബംഗളൂരു ഡെവലപ്മെന്റ് അതോറിട്ടിയുടെ ഭൂമി ഇഷ്ടക്കാർക്ക് വീതിച്ച് നൽകുന്നുവെന്ന പരാതിയുമായി
ആംആദ്മി നേതാവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ. മത്തായിയാണ് ലോകായുക്തയ്ത്ത് മുമ്പാകെ എത്തിയത്. സൗത്ത് ബംഗളൂരുവിലേക്ക് അലോട്ട് ചെയ്ത സർക്കാർ ഭൂമി മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നിരവധി രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന സ്ഥലത്തേക്ക് മാറ്രുകയായിരുന്നു. നിയമാനുസൃതമായി നൽകേണ്ട ഭൂമി ബി.ഡി.എയുടെ ഏകപക്ഷീയമായ തീരുമാനത്തെ തുടർന്നാണ് മന്ത്രിക്കും ഇഷ്ടക്കാർക്കും ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ നിരീക്ഷണത്തെ തുടർന്ന് ബി.ഡി.എ കമ്മിഷണറായിരുന്ന രാജേഷ് ഗൗഡയെ വെള്ളിയാഴ്ച സ്ഥലം മാറ്രിയിരുന്നു. പകരം കുമാർ നായിക്കിനെ കമ്മിഷണറായി നിയമിച്ചു.