kk

വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ്. നല്ലപോലെ വെള്ളം കുടിച്ചാൽ അവയവങ്ങളുടെ പ്രവർത്തനത്തിന് വളരെയധികം സഹായിക്കും. സാധാരണ വെള്ളത്തെക്കാളും ചൂടുവെള്ളം ആരോഗ്യത്തിന് വളരെ നല്ലതാണ്.

ചൂട് വെള്ളത്തിന്റെ ഗുണങ്ങൾ

1. തടി കുറയ്ക്കുന്നു : രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് മുൻപ് 500 മില്ലി ലിറ്റർ വെള്ളം കുടിക്കുമ്പോൾ ഉയർന്ന അളവിൽ മെറ്റബോളിസം കൂടുന്നതായും ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ,​ ശരീരത്തിലെ അഴുക്കെല്ലാം നീക്കം ചെയ്യുന്നതിനും കൊഴുപ്പിനെ കുറയ്ക്കുവാനും ഇത് സഹായിക്കുന്നുണ്ട്.

2. ആരോഗ്യത്തിന് : തൊണ്ടവേദന,​ കഫക്കെട്ട്,​ പനി എന്നിവയുള്ളപ്പോൾ ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂട് വെള്ളം അണുബാധ കുറയ്ക്കുന്നു.

3. ശരിരവേദന കുറയ്ക്കുന്നു : ചൂട് വെള്ളം കുടിക്കുന്നതിലുടെ രക്തയോട്ടം കൂട്ടുന്നതിനും അതിലൂടെ ശരീരവേദന കുറയ്ക്കുന്നതിനും കാരണമാകുന്നു.

4. ടെൻഷൻ കുറയ്ക്കുന്നു : ചൂടുവെള്ളത്തിന് ശരീരത്തിലെ പേശികളെ ശാന്തമാക്കുവാനും മാനസിക പിരിമുറുക്കം കുറയ്ക്കുവാനും കഴിയും.

5.ദഹനത്തിന് : ശരീരത്തിൽ വെള്ളമില്ലെങ്കിൽ നിർജലീകരണമുണ്ടാക്കുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നത്തിലെയ്ക്ക് നയിക്കുന്നു ഇത് പരിഹരിക്കാൻ ചെറു ചൂടും വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും.