heavy-rain

ബംഗളൂരു: കനത്ത മഴ തുടരുന്ന ബംഗളൂരുവിൽ റോഡുകളിലുണ്ടായ വെള്ളക്കെട്ടിൽ ജനജീവിതം ദുരിതത്തിലായി. റോഡുകൾ തോടുകളായതോടെ ഗതാഗതം തടസ്സപ്പെട്ടു. വീടുകളിലും മറ്റും വെള്ളം കയറിയതിനാൽ ദുരിതാശ്വാസ കാമ്പുകൾ തുറന്നു. മിക്കയിടത്തും ലൈഫ് ബോട്ടുകളിലാണ് ദുരിതബാധിതരെ ക്യാമ്പുകളിലെത്തിച്ചത്.

പലയിടത്തും മരങ്ങൾ കടപുഴകി. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് അതിതീവ്രമഴയാണ് ലഭിക്കുന്നത്. ക‌ർണ്ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ദുരിത ബാധിത മേഖലകൾ തിങ്കളാഴ്ച സന്ദർശിച്ചിരുന്നു. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.