dumka-death-case

റാഞ്ചി: ജാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിനായി ജാർഖണ്ഡ് പൊലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു. കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 

ആഗസ്റ്റ് 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ച അങ്കിത സിംഗിന്റെ വീട്ടിലെത്തിയാണ് പ്രതി ജനൽ വഴി പെട്രോൾ ഒഴിച്ചത്. ആ സമയം അങ്കിത ഉറങ്ങുകയായിരുന്നു. തീ പടർന്ന് അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചെങ്കിലും ആഗസ്റ്റ് 28ന് മരിച്ചു. പ്രതിയായ ഷാറൂഖും പെട്രോൾ വാങ്ങി നൽകിയ ഛോട്ടുഖാനും പൊലീസ് കസ്റ്റഡിയിലാണ്.  സംഭവത്തിൽ വലിയ ജനകീയ പ്രക്ഷോഭമാണ് നടന്നത്. ഇതിനെ തുടർന്ന് സ്ഥലത്ത് 144 പ്രഖ്യാപിച്ചു.