krk

മുംബയ്: ബോളിവുഡ് നടൻ കമൽ ആർ. ഖാൻ എന്ന കെ. ആർ.കെ മുംബയിൽ അറസ്റ്റിലായി. അന്തരിച്ച ബോളിവുഡ് നടന്മാരായ ഇർഫാൻ ഖാൻ,​ റിഷി കപൂർ തുടങ്ങിയവർക്കെതിരെ 2020ൽ വിവാദ സോഷ്യൽ മീഡിയ പോസ്റ്റിട്ടുവെന്ന കേസിലാണ് അറസ്റ്റ്. 2020 ഏപ്രിലിൽ ശിവസേന നേതാവായ രാഹുൽ കനാൽ ആണ് പരാതി നൽകിയത്. കെ.ആർ.കെ നിരന്തരം സോഷ്യൽ മീഡിയ വഴി വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു.

മുംബയ് എയർപോർട്ടിൽ നിന്നാണ് കെ.ആർ.കെയെ പൊലീസ് അറസ്റ്റ് ചെയ്തത്.  മുംബയ് ബൊറിവാലി കോടതിയിൽ ഹാജരാക്കി.