
മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഒത്തിരി കഥാപാത്രങ്ങൾ സമ്മാനിച്ച നായികയാണ് നസ്രിയ നസീം. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം മികവ് തെളിച്ചിട്ടുണ്ട്. 'ആഹാ സുന്ദര'യാണ് അടുത്തിടെ റിലീസ് ചെയ്ത ചിത്രം . തെലുങ്ക് താരം നാനിയാണ് ഇതിലെ നായകൻ. തെലുങ്കിലെ നസ്രിയയുടെ ആദ്യ ചിത്രം കൂടിയാണിത്.
സോഷ്യൽ മീഡിയയിൽ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വെെറലായത്. പോസ്റ്റിന് 'മീ' എന്നാണ് അടിക്കുറിപ്പ് നൽകിരിക്കുന്നത്. നിരവധി ലെെക്കുകളും കമന്റുകളുംചിത്രത്തിന് ലഭിക്കുന്നുണ്ട്.