
എന്നും യുവത്വത്തോടെ ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. പ്രായം കൂടുന്നത് നമുക്ക് തടയുവാൻ കഴിയില്ല എന്നാൽ അതിന്റെ വേഗതയെ നമുക്ക് പതുക്കെയാക്കാൻ കഴിയും.
യുവത്വം നിലനിർത്തുക എന്നത് ഇക്കാലത്ത് വളരെ പ്രയാസമായ കാര്യമാണ്. ചർമ്മത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ പെട്ടെന്ന് ചർമ്മത്തെ നശിപ്പിക്കുന്നു. എന്നാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ യുവത്വം നിലനിർത്താൻ കഴിയും.
1. വെയിൽ കൊള്ളുന്നത് കുറയ്ക്കുക : സൂര്യപ്രകാശത്തിലെ അൾട്രാവയലറ്ര് രശ്മികൾ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിന് കാരണമാകുന്നു. ചർമ്മം തൂങ്ങിപ്പോകുന്നതിന് ഇത് കാരണമാകും . ഇതിനായി പുറത്തു പോകുമ്പോൾ സൺസ്‌ക്രീം പുരട്ടുക.
2. നന്നായി വെള്ളം കുടിക്കുക : ചർമ്മം നല്ലരീതിയിൽ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തുവാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് വെള്ളം. ചർമ്മത്തിന് തിളക്കം ലഭിക്കാനും ചർമ്മം ക്ലിയറായി ഇരിക്കാനും വെള്ളം ധാരാളമായി കുടിക്കണം. വെള്ളം കുടിക്കുമ്പോൾ ചർമ്മത്തിലെ ചുളിവുകൾ മാറികിട്ടും.
3. മോയ്‌സ്ച്വറൈസർ : ചർമ്മത്തിന് ചേരുന്ന വിധത്തിലുള്ള മോയ്‌സ്ച്വറൈസർ ഉപയോഗം ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു. ഇത് ചർമ്മം യുവത്വമുള്ളതാക്കി നിലനിർത്തും.
4. ഡയറ്റ് : അമിത എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ ഒഴിവാക്കുക. പ്രോട്ടീൻ അടങ്ങിയ പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുക. അങ്ങനെ ആരോഗ്യമുള്ള ചർമ്മം നേടാം.
5. വ്യായാമം ചെയ്യുക : വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തയോട്ടം കൂടുന്നു. ഇത് ചർമ്മത്തിലേയ്ക്ക് ഓക്‌സിജന്റെ അളവ് വർദ്ധിപ്പിക്കുകയും ചർമ്മത്തിന് കൂടുതൽ നിറം നൽകുകയും ചെയ്യുന്നു. കൂടാതെ ചുളിവുകൾ മാറ്റാനും സഹായിക്കും.
6. കഫീൻ ഒഴിവാക്കുക : കഫീൻ അടങ്ങിരിക്കുന്ന പാനീയങ്ങളും മറ്റും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. കാപ്പിയിലും ചില ചോക്ലേറ്റിലും കഫീൻ അടങ്ങിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
7. ഗ്രീൻ ടീ കുടിക്കുക : ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് കോശങ്ങൾ നശിക്കുന്നത് തടയുകയും അവയുടെ ആയുസ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രീൻ ടീ ബാഗുകൾ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കുന്നു.