assam

ഗുവാഹത്തി: അസാമിലെ ബൊൻഗായ്ഗൻ ജില്ലയിലെ മർക്കസൂൾ മാ- ആരിഫ് ഖ്വാറിയാന മദ്രസ പൊളിച്ചുനീക്കാൻ അസാം സർക്കാർ ഉത്തരവിട്ടു. പൊളിച്ച് മാറ്രുന്ന മൂന്നാമത്തെ മദ്രസയാണിത്. അൽക്വഇദ ബന്ധമാരോപിച്ച് മദ്രസയിലെ അദ്ധ്യാപകനായ ഹഫീസുർ റഹ്മാനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 224 വിദ്യാർത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധപ്പെട്ട പല നിരോധിത രേഖകളും ഇവിടെ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സുരക്ഷാ പ്രശ്നങ്ങളും അപകട സാദ്ധ്യതയും മുൻനിറുത്തിയാണ് മദ്രസ പൊളിക്കാൻ സർക്കാർ ഉത്തരവിട്ടത്.