
ഭുവനേശ്വർ : വിനായക ചതുർത്ഥി ദിനത്തിൽ മൂവായിരത്തിലധികം ലഡുവും പൂക്കളും ഉപയോഗിച്ച് ഗണപതിയുടെ ശില്പം മണ്ണിൽ നിർമ്മിച്ചു. പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്കാണ് ഇത് നിർമ്മിച്ചത്. അദ്ദേഹം ട്വീറ്ററിലൂടെ ശില്പത്തിന്റെ ചിത്രം പങ്കുവെച്ചു. പുരി ബീച്ചിലാണ് ഈ സാൻഡ് ആർട്ട് സൃഷ്ടിച്ചത്.
ഗണേശചതുർത്ഥി ആശംസകൾ. ഒഡീഷയിലെ പുരി ബീച്ചിൽ 3,425 മണ്ണ് ലഡുകളും കുറച്ച് പൂക്കളും ഉപയോഗിച്ച് എന്റെ ഗണേശയുടെ സാൻഡ് ആർട്ട്," എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.
Happy #GaneshChaturthi .My SandArt of Lord Ganesh by using 3,425 sand ladoos and Some Flowers at Puri beach in Odisha . pic.twitter.com/ruIOUDzaEj
— Sudarsan Pattnaik (@sudarsansand) August 31, 2022