bihar

പാട്ന: ബീഹാറിൽ ക്രിമിനൽ കേസിൽ അന്വേഷണം നേരിടുന്ന മന്ത്രിയായ കാർത്തിക് കുമാറിനെ നിയമവകുപ്പിൽ നിന്ന് മാറ്രി പകരം കരിമ്പ് വ്യവസായ വകുപ്പിന്റെ ചുമതല നൽകി. തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെയുള്ള കേസിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് വകുപ്പ് മാറ്റം. മന്ത്രിയെ കാബിനറ്റിൽ നിന്ന് മാറ്റണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.