333

കട്ടപ്പന :വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാനായിരുന്ന ഒ. പി സാജുവിനോടുള്ള ആദരസൂചകമായി പ്രദേശിക റോഡിന് സാജുവിന്റെ പേര് നൽകി.അമർജവാൻ സാജു ഒ.പി എന്നാണ് പുനർനാമകരണം.കട്ടപ്പന നഗരസഭ ഇരുപത്തിയൊൻപതാം വാർഡിൽ സാജുവിന്റെ വീടിന് മുൻപിലൂടെ കടന്നു പോകുന്ന റോഡിനാണ് പുതിയ പേര് നൽകിയത്.തിങ്കളാഴ്ച രാവിലെ വെള്ളയാംകുടിയിൽ നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ പുനർനാമകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019 ൽ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിലാണ് ഓറോലിക്കൽ ഒ.പി സാജു വീരമൃത്യു വരിച്ചത്.ഇതേ തുടർന്ന് അദ്ദേഹത്തോടുള്ള ബഹുമാനർത്ഥം റോഡിന് സാജുവിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ രജിതാ രമേശ് നഗരസഭയിൽ കത്ത് നൽകിയിരുന്നു ഇത് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. സാജുവിന്റെ ഭാര്യ സുജയും,മക്കളായ അജയ്യും ആര്യ നന്ദയും ചടങ്ങിലെത്തി.വാർഡ് കൗൺസിലർ രജിത രമേശ് അധ്യക്ഷയായി. കേരള സ്‌റ്റേറ്റ്എക്സ് സർവീസ് ലീഗ് യൂണിറ്റ് പ്രസിഡന്റ് എബ്രഹാം മാത്യു ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിമുക്തഭടൻമാർ തുടങ്ങിയവർ പങ്കെടുത്തു.