ചെറുതോണി :കേരളാ യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റായിജോമോൻ പൊടിപാറ ജനറൽ സെക്രട്ടറിയായി വിപിൻ സി. അഗസ്റ്റിൻ, ട്രഷററായി റെയ്ഗൺ മാത്യു എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, സാജൻ എബ്രാഹം (വൈസ് പ്രസിഡന്റുമാർ)ജോമി കുന്നപ്പിള്ളി, ആനന്ദ് വടശ്ശേരിൽ, ആൽബിൻ വറപോളയ്ക്കൽ, ഡിജോ വട്ടോത്ത് (സെക്രട്ടറിമാർ)
തെരഞ്ഞെടുപ്പിന്‌കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ്‌ജോസ് പാലത്തിനാൽ റിട്ടേണിംഗ് ഓഫീസറായിരുന്നു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്‌സ്‌കോഴിമല, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാരിച്ചൻ നീറണാകുന്നേൽ, ഷിജോ തടത്തിൽ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി സണ്ണി സ്റ്റോറിൽ , വൈസ് പ്രസിഡന്റ് അഡ്വ.ജോബിൻജോളി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബ്രീസ്‌ജോയ് മുള്ളൂർ, ജെമറ്റ് ഇളംതുരുത്തിയിൽ, അനീഷ് മങ്ങാരത്തിൽ, വർക്കിംഗ് പ്രസിഡന്റ് പ്രിന്റോ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.