edavetty
ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദിന്റെ നേതൃത്വത്തിൽ ആശംസകളുമായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ

ഇടവെട്ടി: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽഔഷധസേവ യ്ക്ക് എത്തിയവർക്ക് ആശംസകളുമായി എത്തിയ ജനപ്രതിനിധികളെ ക്ഷത്രത്തിൽ സ്വീകരണം നൽകി.. .ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ , വാർഡ് മെമ്പർമാരായ സുജാത ശിവൻ, ബിന്ദു ശ്രീകാന്ത്, ലത്തീഫ് മുഹമ്മദ് ,അസീസ് ഇല്ലിക്കൽ , പഞ്ചായത്ത് സെകട്ടറി അബ്ദുൽ സമദ്, സീനിയർ ക്ലർക്ക് യൂസഫ് പി.എം, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.എസ്.അബ്ബാസ് തുടങ്ങിയവരാണ് ക്ഷേത്രത്തിൽ ആശംസകളുമായി എത്തിയത്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജയൻ ബാലകൃഷ്ണൻ , സെക്രട്ടറി സിജു പിള്ള എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണ സമിതി അംഗങ്ങളും 'ഔഷധസേവ' കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.