borad
പരുന്തുംപാറയിൽ റവന്യൂ ഭൂമി കൈയേറിയ സ്ഥലം പീരുമേട് എൽ.എ. തഹസിൽദാർ പി.എസ്.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സർക്കാർ ബോർഡ് സ്ഥാപിക്കുന്നു.

പീരുമേട്: പരുന്തുംപാറയിൽ റവന്യൂ ഭൂമിയിൽ സ്വകാര്യ വ്യക്തി കയ്യേറി വേലി കെട്ടിയ സ്ഥലത്ത് പീരുമേട് എൽ.എ. തഹസിൽദാർ പി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സർക്കാർ ബോർഡ് സ്ഥാപിച്ചു.ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്വകാര്യ വ്യക്തികൾ കയ്യേറി വേലി കിട്ടിയിരുന്ന സ്ഥലം റവന്യൂവകുപ്പിനെ അറിയിച്ചിട്ട് പൊളിച്ചു മാറ്റിയിരുന്നില്ല. ഇതുസംബന്ധിച്ച് കേരള കൗമുദി വാർത്തയെ തുടർന്ന് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നാട്ടുകാരെത്തി അനധികൃതമായി കെട്ടിയിരുന്ന വേലി പൊളിച്ചു നീക്കിയിരുന്നു. ഇന്നലെ പതിനൊന്നു മണിയോടെ പീരുമേട് എൽ.എ. തഹസിൽദാരുടെ നേതൃത്വത്തിൽ എത്തിയ ഉദോഗസ്ഥർ ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്ത് സർക്കാർബോർഡ് സ്ഥാപിക്കുകയായിരുന്നു. സ്വകാര്യ വ്യക്തി കൈയേറിയ വേലി കെട്ടിയ ഭൂമിയിൽ ബോർഡ് സ്ഥാപിച്ച്സ്ഥലം തിരിച്ചു പിടിക്കുകയായിരുന്നു.