 
തൊടുപുഴ: യൂത്ത്‌കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും നിരവധികോൺഗ്രസ് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെയുംനേതാക്കളെയും അക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു തൊടുപുഴ അസംബ്ലി കമ്മിറ്റിയുടെനേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസിലേക്ക് ഹെൽമറ്റ് മാർച്ച് നടത്തി. രാജീവ് ഭവനിൽ നിന്നും പ്രകടനമായി എത്തിയ കെ.എസ്.യു പ്രവർത്തകരെ തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിന് മുൻപിൽ തടഞ്ഞു. മാർച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ടോണിതോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു അസംബ്ലി പ്രസിഡന്റ് അസ് ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ചു. മഹിളകോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷാസോമൻ, കെഎസ്‌യു സംസ്ഥാന സെക്രട്ടറി മുനീർ സി എം, കെ എസ് യു ജില്ലാ സെക്രട്ടറിജോസുകുട്ടി ജോസഫ്, യൂത്ത്‌കോൺഗ്രസ്‌ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ തുടങ്ങിയവർ പ്രസംഗിച്ചു.