പൈനാവ്: എൻജിഒ യൂണിയൻ കലാകായിക വിഭാഗമായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാ കലോത്സവത്തിൽ ഇടുക്കി ഏരിയ ഓവറോൾ ചാമ്പ്യൻമാരായി.കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി എം എം മണി എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ശരത് പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കനൽ കലാവേദി കൺവീനർ ജോബി ജേക്കബ് നന്ദിയും പറഞ്ഞു.