കുമളി: തമിഴ്‌നാട് ട്രാൻസപോർട്ട് ബസിനു തേക്കടിയിലേക്കുള്ള സർവീസിന്അനുമതി ലഭിച്ചു.തമിഴ്‌നാട് ട്രാൻസപോർട്ട് ഓഫീസ് ഉദ്യോഗസ്ഥർ കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തേക്കടി സർവീസ് പ്രശനം ഒത്തുതീർപ്പായി. 20 വർഷത്തിലധിയുമായി തേക്കടിയിലേക്ക് സർവീസ് നടത്തിയിരുന്ന തമിഴ്‌നാടിന്റെ ബസുകൾ വനംവകുപ്പ് കഴിഞ്ഞദിവസം ചെക്ക് പോസ്റ്റിൽ തിരിച്ചയച്ചിരുന്നു . ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നമാകാൻ ഇടയുള്ളതിനാൽ പീരുമേട് ഡിവൈഎസ് പി സനിൽ കുമാറിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. തമിഴ്‌നാട് ട്രാൻസപോർട്ട് ബസിന് തേക്കടിയിലേക്ക് സർവീസ് നടത്താൻ പെർമിറ്റ് ഉണ്ടെങ്കിൽ പതിവുപോലെ സർവീസ് നടത്താം. യാത്രക്കാർ ചെക്ക് പോസ്റ്റ് എൻട്രൻസ് ടിക്കറ്റ് എടുക്കണം. യാത്രക്കാരില്ലാതെ ബസുകൾ ലാൻഡിങ്ങിൽ എത്താൻ പാടില്ല. തമിഴ്‌നാട് തേക്കടിയിലേക്ക്
മൂന്ന് സർവീസുകളാണ് നടത്തുന്നത് .ഡിവൈ.എസ്.പിക്ക് പുറമേ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു, എ.എഫ് ഡി ഷുഹൈബ്, തേക്കടി റേഞ്ച് ഓഫീസർ അഖിൽ ബാബു കുമളി സി. ഐ ജോബിൻ ആന്റണി, തമിഴ്‌നാട് ട്രാൻസപോർട്ട് മധുര ഡിവിഷൻ മാനേജർ സത്യമൂർത്തി എന്നിവർ യോഗത്തിൽ പങ്കെടുത്തു.