തൊടുപുഴ: ഉടുമ്പന്നൂർ വില്ലേജിലെ ഉപ്പുകുന്ന് ഭാഗത്ത് കൃഷിയിടത്തിൽ മണ്ണിടിഞ്ഞു. പൊന്തൻപ്ലാക്കൽ രാജൻ എന്നയാളുടെ വസ്തുവിലാണ് പുലർച്ചെയോടെ മണ്ണിടിഞ്ഞ് വീണത്. മണ്ണും മറ്റും ഒലിച്ചെത്തി സമീപവാസിയായ പൊന്തൻപ്ലാക്കൽ അനന്തന്റെ കൃഷി നശിച്ചു. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. കോഴിപ്പള്ളിയിൽ നിർമ്മാണത്തിലിരുന്ന വീട്ടിലേക്ക് മണ്ണിടിഞ്ഞു. കോഴിപ്പള്ളി ഇല്ലിക്കാട്ടിൽ തടിയനാൽ രാജമ്മ മാണിക്യൻ വീട്ടിലേക്കാണ് മണ്ണിടിഞ്ഞത്.