മുട്ടം: മഴയത്ത് നിയന്ത്രണം വിട്ട ഗുഡ്‌സ് വാഹനം ട്രാൻസ്‌ഫോർമറിന്റെ വശത്തേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് 4.30 ന് ശങ്കരപ്പിള്ളി ജങ്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന കാഞ്ഞിരമറ്റം സ്വദേശി അജിത്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടം മുതൽ കുടയത്തൂർ വരെയുള്ള ഭാഗങ്ങളിൽ അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായത്. ടാറിങിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണം എന്ന ആക്ഷേപം ഉണ്ട്.