പാമ്പാടുംപാറ: പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടക്കേണ്ട ഗ്രാമസഭ ഭൂരിഭാഗം ജനങ്ങളെയും അറിയിച്ചില്ലെന്ന് ഡി.സി.സി മെമ്പർ പി.എസ്. പൊന്നുകുട്ടൻ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഇത്തരം യോഗങ്ങളൊന്നും തങ്ങളെ അറിയിക്കാറില്ല. ഇതിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ നിയപരമായി നേരിടുന്നതിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.