മുട്ടം: മലങ്കര അണക്കെട്ടിൽ ശങ്കരപ്പള്ളി ഭാഗത്ത് വള്ളം മറിഞ്ഞ് വള്ളക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.കഴിഞ്ഞ ഞായർ ഉച്ചയോടെയാണ് സംഭവം.ശങ്കരപ്പള്ളി പ്രദേശവാസിയായ രാഹുലിന്റെ വീട്ടിൽ എത്തിയ തുടങ്ങനാട് സ്വദേശി ബനോയി മീൻ പിടിക്കാൻ പോയ വള്ളമാണ് അണക്കെട്ടിലെ വെള്ളത്തിൽ ശങ്കരപ്പള്ളി ഭാഗത്ത് മറിഞ്ഞത്.വെള്ളത്തിൽ നടുക്ക് വല വിരിക്കുന്നതിനിടയിൽ ഒരു ഭാഗത്ത് നിന്ന് പെട്ടന്ന് ശക്തമായ കാറ്റ് വീശി നിയന്ത്രണം തെറ്റി വള്ളത്തിന്റെ ഒരു ഭാഗം വെള്ളത്തലേക്ക് താഴ്ന്നിറങ്ങി. ബനോയ് പെട്ടന്ന് വള്ളത്തിൽ നിന്ന് എടുത്ത് ചാടി ബഹളം വെച്ചു.ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന രാഹുലും അച്ഛനും മറ്റൊരു വള്ളത്തിൽ എത്തി ബനോയിയെ കരക്ക് എത്തിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് സ്‌കൂബ ടീം ഇന്നലെ രാവിലെ വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും വള്ളം കണ്ടെത്തിയില്ല.ഇന്നലെ രാവിലെ മുതൽ പ്രതികൂലമായ കാലാവസ്ഥ ആയതിനെ തുടർന്ന് തിരച്ചിൽ ഉച്ചയോടെ അവസാനിപ്പിച്ചു