 
തൊടുപുഴ: എസ്.എൻ.ഡി.പി യോഗം പൈനാവ് ശാഖയിൽ ബാലജന യോഗം ആരംഭിച്ചു. താന്നിക്കണ്ടം ശാഖാ ഹാളിൽ കൂടിയ യോഗത്തിൽ കുടുംബയോഗ കൺവീനർ റീജ ശശി അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ടി.ബി. മോഹനൻ, വൈസ് പ്രസിഡന്റ് ഡോ. ഷീല കമലാധരൻ, ശാഖാ സെക്രട്ടറി പി.കെ. വിജയൻ, വനിതാ സംഘം പ്രസിഡന്റ് രതി രാജു, വനിതാ സംഘം സെക്രട്ടറി ലൗലി ശശി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി.എം. രാജു, പി.എൻ. സുകു, സാബു കുര്യന്തറ എന്നിവർ സംസാരിച്ചു. ഭാരത് സേവക് സമാജ് വിദ്യാഭ്യാസ ദേശീയ അവാർഡ് ജേതാവും അന്തർദ്ദേശീയ വിദ്യാഭ്യാസ ട്രെയിനറുമായ സജി രാഘവ് കുട്ടികൾക്ക് വിദ്യാഭ്യാസ ട്രെയിനിംഗ് നൽകി. ശാഖാ മുൻ പ്രസിഡന്റ് അജിത് കുമാർ ശാന്തിവിലാസം ബാലജനയോഗ ക്ലാസ് നയിച്ചു.