ഉടുമ്പന്നൂർ: കേരള ബാങ്ക് ഉടുമ്പന്നൂർ ശാഖ നവീകരിച്ച മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. കേരളാ ബാങ്ക് ഡയറക്ടർ കെ.വി. ശശി പ്രവർത്തനോദ്ഘാടനം ചെയ്തു. ഇടപാടുകാരുടെ സൗകര്യാർത്ഥം ശാഖാ ഓഫീസുകൾ കെട്ടിടങ്ങളുടെ താഴെ നിലയിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് മാറ്റം. ഉടുമ്പന്നൂർ ടൗണിൽ കുളപ്പാറ റോഡിന് എതിർവശം പുത്തൻവീട്ടിൽ ബിൽഡിംഗിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുക. ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. രാജൻ അദ്ധ്യക്ഷനായി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ വായ്പാ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. റീജിയണൽ ജനറൽ മാനേജർ പ്രിൻസ് ജോർജ്ജ് സ്വാഗതം പറഞ്ഞു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സജിത്ത്.കെ.എസ്., ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ജിജി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ശ്രീമോൾ ഷിജു, ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ. സോമരാജൻ, ഷീബാ ഭാസ്‌കരൻ, എ.എം. ഷഹാബ്, മനോജ് നോബ്രയിൽ, കെ.എസ്. ഉല്ലാസ്, ജോർജ്ജ് അറക്കൽ, അരുൺ ജസ്റ്റിൻ, ടോമി കൈതവേലിൽ, പി.എൻ. നൗഷാദ്, , അശ്വതി മധു, വി.കെ. സോമൻപിള്ള, ടി.കെ. വിജയൻ എന്നിവർ സംസാരിച്ചു. ഉടുമ്പന്നൂർ ശാഖാ മാനേജർ എ.കെ. ലേഖ നന്ദി പറഞ്ഞു.