obit-vealappan

അടിമാലി : ടൗണിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി അടിമാലി പൊട്ടംകുളം വാടയരികിൽ വി.പി വേലപ്പൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ. അടിമാലി അമ്പാട്ട് ലളിത. മക്കൾ. രാജൻ (അടിമാലി സിറ്റി സ്‌പൈസസ് ഉടമ), മധുകുമാർ ( അടിമാലി വ്യാപാരി വ്യവസായി സഹകരണ സംഘം ജീവനക്കാരൻ), ബിജു (കെ എസ് ആർ ടി സി ഡ്രൈവർ. മൂന്നാർ ), പ്രീത, പ്രസാദ്. മരുമക്കൾ. കുറുപ്പുംപടി പുനൂർ കരോട്ട് സിന്ധു (എസ് എൻ ഡി പി വനിത സംഘം യൂണിയൻ കമ്മിറ്റി അംഗം), ചാറ്റുപാറ കുർമുള്ളിൽ ഷെജ, പനംകുട്ടി ചിറയ്ക്കൽ മായ, ചാറ്റുപാറ മോളത്ത് ബിജു, അടിമാലി പനപുരയ്ക്കൽ ആതിര.