അടിമാലി: മൂന്നാർ -വട്ടവട റൂട്ടിൽ ടോപ് സ്റ്റേഷനിൽ തമിഴ്‌നാടിന്റെ ടോൾ പിരിവ് . 'മൂന്നാറിൽ നിന്ന് വട്ടവടക്ക് പോകുമ്പോൾ ഒന്നര കിലോമീറ്ററോളം തമിഴ്‌നാട് അതിർത്തിയിലൂടെ ആണ് കടന്നു പോകുന്നത് .അഡ്വ.എ രാജ എം. എൽ. ഇടപെട്ട് ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഇതിനെ തുടർന്ന് തേനി ക ളക്ടർ ടോൾ പിരിവ് അവസാനിപ്പിക്കാൻ നിർദ്ദേശം കൊടുത്തതായും ഉത്തരവ് അടുത്ത ദിവസം പുറപ്പെടുവിക്കുമെന്നും അറിയിച്ചു. ടോപ് സ്റ്റേഷൻ ഏറെ ടൂറിസ്റ്റുകൾ വന്നു പോകുന്ന സ്ഥലമാണ് ' മൂന്നാർ ഭാഗത്തു നിന്നും കൃഷി നടത്തുന്നതിനും മറ്റുമായി പ്രദേശവാസികൾ വട്ടവടയ്ക്ക് പോകുന്നതും ടോപ് സ്റ്റേഷൻവഴിയാണ്. ടോൾ പിരിവ് കർഷകർക്കും ബാദ്ധ്യതയായി മാറിയിരുന്നു.